കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; കുറിച്ചി സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കുറിച്ചി മലകുന്നം തോട്ടുപുറം സ്വദേശി ഓമനക്കുട്ടന്റെ മകൻ വിഷ്ണു ഓമനക്കുട്ടനാ(24)ണു മരിച്ചത്.

ഇന്നലെ രാവിലെ  പന്നിമറ്റം പരുത്തുംപാറ റോഡിൽ പാച്ചിറ സ്കൂളിനു മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണു കിടന്ന യുവാവിനെ നാട്ടുകാർ  ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!