കോഴിക്കോട് : കാസര്‍കോട് നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി കെ. ബിജു (38) ആണ് മരിച്ചത്. കഴിഞ്ഞ ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്ന ബിജു ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ചത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നീലേശ്വരം കിണാവൂര്‍ സ്വദേശി രതീഷ്(32) ആണ് രാവിലെ മരിച്ചത്.
