കടബാധ്യതയിൽ നിന്നും മോചിപ്പിച്ച എൻ്റെ പാർട്ടീയോട് കടപ്പെട്ടിരിക്കുന്നു: എം കെ മുനീർ

കോഴിക്കോട് : വീടിനെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ചതിന് തന്റെ പാര്‍ട്ടിയോട് ജീവിതത്തിലുടനീളം കടപ്പെട്ടിരിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീര്‍. ‘വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്’ എന്ന ആശ്വാസവാക്കുകള്‍ക്ക് അദ്ദേഹം ഫേസ്ബുക്കിലൂടെ നന്ദി അറിയിച്ചു.

തനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ഠ സഹോദരനെ പോലെ കൂടെ തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദിയെന്നും എംകെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

സമ്പത്തിനേക്കാള്‍ വലുത് സ്‌നേഹവും ബന്ധവുമാണ് എന്ന് തന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി അനുഭവത്തിലൂടെ വായിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!