മുഹമ്മ (ആലപ്പുഴ): സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ ജീവനക്കാരനായ ബോട്ട് ലാസ്ക്കർ ശരത്ത് പ്രസാദ് എസ് എസ് ഫിസിയോതെറാപ്പിസ്റ്റ് സേവനങ്ങളിലൂടെ ശ്രദ്ധ പിടിച്ചു പറ്റുന്നു.
ചേർത്തല പാണാവളളി സ്വദേശിയായ ശരത്ത് പ്രസാദ് പാലിയേറ്റീവ് സൗജന്യ സേവനങ്ങൾ ചെയ്തു വരുന്നു. തന്റെ ജോലി സമയം കഴിഞ്ഞ് നിരവധിയായ പാവപ്പെട്ട കുടുംബത്തില്ലുള്ളവർക്ക് സൗജന്യമായാണ് ചികിത്സ ചെയ്തു കൊടുക്കുന്നത്. ഇദ്ദേഹത്തിന്റെ ചികിത്സയിലൂടെ നിരവധി പേർക്കാണ് രോഗം ഭേദമായത്.ബോട്ടിൽ ഡ്യൂട്ടിയ്ക്ക് ഇടയിൽ അപകടം സംഭവിച്ച ജീവനക്കാർക്കും ഇദ്ദേഹത്തിന്റെ ചികിത്സ പ്രയോജനം ചെയ്തിട്ടുണ്ട്.
മാതൃകപരമായ സേവനങ്ങൾ കാഴ്ച്ചവെച്ച ശരത്ത് പ്രസാദ് എസ് എസിനെ ജല ഗതാഗത വകുപ്പ് ജീവനക്കാരായ ആദർശ് കുപ്പപ്പുറം, സനീഷ് വൈക്കം, സൂരജ് പാണാവള്ളി , ശോഭ കുമാർ കായിപ്പുറം തുടങ്ങിയ ജീവനക്കാർ അഭിനന്ദിച്ചു.
