എല്‍ഡിഎഫ് ഘടകകക്ഷിയായ ആർജെഡിയുടെ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ള പാർട്ടിയില്‍ നിന്നും രാജിവച്ചു.

തിരുവനന്തപുരം : എല്‍ഡിഎഫിലെ ഘടകകക്ഷിയായ ആർജെഡിയുടെ സംസ്ഥാന നേതാവും മുൻ മന്ത്രിയുമായ സുരേന്ദ്രൻ പിള്ള പാർട്ടിയില്‍ നിന്നും രാജിവച്ചു.

കൂടുതല്‍ സീറ്റ് നല്‍കാമെന്ന് എല്‍ഡിഎഫ് വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി.

പുനലൂരില്‍ നിന്നും തിരുവനന്തപുരത്തുനിന്നും എംഎല്‍എ ആകുകയും മന്ത്രി സ്ഥാനം വഹിക്കുകയും ചെയ്തിട്ടുള്ള വി. സുരേന്ദ്രൻ പിള്ളയുടെ രാജി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ വലിയ ദോഷം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നിലവില്‍ മൂന്ന് മണ്ഡലങ്ങള്‍ മാത്രമേ ആർജെഡിക്ക് അനുവദിച്ചിട്ടുള്ളൂ. മൂന്നു മണ്ഡലങ്ങള്‍ മാത്രമായാല്‍ പുറത്തുനിന്ന് പിന്തുണച്ചാല്‍ മതി എന്നായിരുന്നു സംസ്ഥാന നേതൃത്വത്തില്‍ ആദ്യമുണ്ടായ ധാരണ. ഇത് ലംഘിച്ചതിനാലാണ് താൻ രാജിവച്ചതെന്ന് സുരേന്ദ്രൻ ഉള്ള പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാനാണ് സുരേന്ദ്രൻ പിള്ളയുടെ രാജി എന്ന് കരുതുന്നുണ്ട്. ബിജെപി തിരുവനന്തപുരം സെൻട്രല്‍ മണ്ഡലത്തില്‍ സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!