ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ചാഞ്ചാട്ടം ‘ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ്

കണ്ണൂർ : ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.‌

ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകി. പൊലീസിന് നേരെ സ്ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഷാഫിയെ വിമർശിച്ച ടിപി രാമകൃഷ്ണൻ റൂറൽ എസ്പിക്ക് നേരെയും പരോക്ഷ വിമർശനം ഉന്നയിച്ചു.

ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ചാഞ്ചാട്ടമാണാണെന്നും അത് ശരിയല്ലെന്നുമായിരുന്നു വിമർശനം. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നിലപാട് എടുക്കണം. കള്ള പ്രചാരവേല കൊണ്ട് നിരപരാധികൾക്ക് മേൽ കുറ്റം ചാർത്തരുത്. അന്വേഷണം നിഷ്പക്ഷമായി നടക്കട്ടെ. നിരപരാധികൾക്ക് മേൽ കുറ്റം ചാർത്താൻ ശ്രമിക്കരുത്. സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും പ്രചാരണം നടത്തുന്നുണ്ട്. അത് തുടങ്ങിയവർ തന്നെ നിർത്തണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!