പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണിൽ വിളിച്ച് പി എം ആർഷോ വധഭീഷണി മുഴക്കിയെന്ന് പരാതി…

പാലക്കാട് : പി കെ ശശി അനുകൂലിയായ നേതാവിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കി പി എം ആർഷോ. എസ്എഫ്ഐ മുൻ മണ്ണാർക്കാട് ഏരിയാ സെക്രട്ടറി ഷാനിഫിന് എതിരെയാണ് ഭീഷണി. എറണാകുളത്തുള്ള ആളാണ്, തീർത്തു കളയും എന്ന് ഭീഷണി മുഴക്കിയെന്നാണ് ഷാനിഫിന്‍റെ പരാതി.

പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊർണൂരും മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ആർഷോ അസഭ്യവർഷവും നടത്തി എന്നാണ് ആരോപണം. വാട്സാപ്പ് കോളിലാണ് ആർഷോ ഷാനിഫിനെ വിളിച്ചത്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയും നിലവിൽ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ ആർഷോ കഞ്ചാവ് ഉപയോഗിക്കുന്നതായി സൂചിപ്പിച്ച് പി കെ ശശി പരോക്ഷ വിമർശനം നടത്തിയിരുന്നു.

വിമത കൺവെൻഷനിൽ പാർട്ടിയെ പരസ്യമായി വിമർശിച്ചതിനെത്തുടർന്ന് പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയുടെ സംഘടനാ മര്യാദകൾ ലംഘിച്ച് വിമത കൺവെൻഷനിൽ പങ്കെടുത്തതും നേതൃത്വത്തെ പരസ്യമായി അപകീർത്തിപ്പെടുത്തിയതും അതീവ ഗൗരവകരമായാണ് സി.പി.എം കാണുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!