ഓച്ചിറ പീഡനക്കേസ്…നിയാസ് ജൗഹരിക്കെതിരെ പുതിയ വെളിപ്പെടുത്തൽ…

കൊല്ലം: ഓച്ചിറയിൽ 16 വയസ്സുകാരിയെ മതപ്രഭാഷകൻ പീഡിപ്പിച്ച കേസിൽ പ്രതി നിയാസ് ജൗഹരിക്കെതിരെ വെളിപ്പെടുത്തലുമായി കൊല്ലം സ്വദേശിയായ യുവതി.

മോട്ടിവേഷൻ സ്പീക്കർ, മതപ്രഭാഷകൻ എന്നീ നിലകളിലാണ് നിയാസ് ജൗഹരിയെ പരിചയപ്പെട്ടതെന്നും പിന്നീട് മോശമായ അനുഭവങ്ങളുണ്ടായെന്നും യുവതി . സമാനമായ അനുഭവം മറ്റ് പെൺകുട്ടികൾക്കും ഉണ്ടായിട്ടുണ്ടെന്നും എന്നാൽ പുറത്തുപറയാനുള്ള മടിയും ഭയവും കാരണം പലരും നിശ്ശബ്ദരാകുകയാണെന്നും യുവതി വെളിപ്പെടുത്തി.

മാനസികവും ശാരീരികവുമായ പ്രശ്നങ്ങളുണ്ടെന്ന് വിശ്വസിപ്പിച്ച് ചികിത്സയുടെ ഭാഗമെന്ന പേരിൽ സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയും. പിന്നീട് സംഭാഷണങ്ങളിൽ പരോക്ഷമായി മോശമായ കാര്യങ്ങൾ പറയുന്നത് ആവർത്തിച്ചിരുന്നതായും യുവതി ആരോപിച്ചു.

സംഭാഷണങ്ങളിൽ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും ‘സെക്സ്’ എന്ന വാക്ക് ഉപയോഗിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. വീഡിയോ കോളിൽ മുഖത്തുനോക്കി സംസാരിക്കണമെന്ന് നിർബന്ധിക്കുമായിരുന്നു. ഇതിന് വിസമ്മതിച്ചപ്പോൾ മോശമായ പരാമർശങ്ങൾ നടത്തി.

സാധാരണ ഫോൺ കോളുകൾക്ക് പകരം വാട്സ്ആപ്പ് കോളുകൾ ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!