കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി കോടിയർച്ചന മണ്ഡപം സമർപ്പിച്ചു. മാർച്ച് 17-നാണ് കോടി അർച്ചനയ്‌ക്ക് തുടക്കമാകുക.
പന്ത്രണ്ട് വർഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ട് ഏപ്രില്‍ രണ്ടിന് ആരംഭിക്കും.
വൈക്കം മഹാദേവക്ഷേത്രത്തിലെ വ്യാഘ്രപാദത്തറയ്‌ക്ക് മുൻവശം പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലാണ് കോടി അർച്ചനയും 12 വർഷത്തിലൊരിക്കലുള്ള വടക്കുപുറത്ത് പാട്ടും നടത്തുന്നത്. ഇതിനായി തയ്യാറാക്കിയ കോടിയർച്ചന മണ്ഡപമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഞായറാഴ്ച ഉദ്ഘാടനം ചെയ്തത്.
കോടി അർച്ചനയില്‍ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്ബൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്ബൂതിരി എന്നിവരുടെ നേതൃത്വത്തില്‍ 51 ആചാര്യൻമാർ പങ്കെടുക്കും. മാർച്ച് 17 ചിത്തിര നാളില്‍ ആരംഭിക്കുന്ന അർച്ചന ഏപ്രില്‍ 12 ന് അത്തംനാളിലാണ് സമാപിക്കുന്നത്. ഒരു ദിവസം 3,70,171 ഉരു മന്ത്രമാണ് ജപിക്കുക. ഏപ്രില്‍ 13ന് സഹസ്രകലശവും ഉദയനാപുരം ക്ഷേത്രത്തില്‍ ലക്ഷാർച്ചനയും നടക്കും.പന്ത്രണ്ട് വർഷത്തിലൊരിക്കല്‍ നടത്തുന്ന വടക്കുപുറത്ത് പാട്ട് ഏപ്രില്‍ 2-നാണ് ആരംഭിക്കും
വൈക്കത്ത് കോടിയര്‍ച്ചനയ്‌ക്ക് തിങ്കാളാഴ്ച തുടക്കം; മണ്ഡപം സമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
