കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി…പാര്‍ട്ടി വിടാനൊരുങ്ങി ബ്ലോക്ക് പ്രസിഡന്റ്…

കണ്ണൂർ : കണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ഇരിട്ടി കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ് പാര്‍ട്ടി വിടുന്നു.ബിജെപി നേതാക്കളുമായി തോമസ് വര്‍ഗീസ് സംസാരിച്ചു.

കേരള കോണ്‍ഗ്രസ് (എം) നേതാക്കളോടും തോമസ് വര്‍ഗീസ് ആശയവിനിമയം നടത്തി. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികാര നടപടിയുടെ ഭാഗമായാണ് തന്നെ ഡിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് തോമസ് വര്‍ഗീസ്.

അതേസമയം, ബിജെപി വേദിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി എത്തിയത് വിമർശനങ്ങൾക്കിടയായി. കണ്ണൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!