യുഡിഎഫ് സീറ്റ് വിഭജനം ശനിയാഴ്ച പൂർത്തിയാകും


തിരുവനന്തപുരം : എൽഡിഎഫിന്റെ സീറ്റ് വിഭജന, സ്ഥാനാർഥി ചർച്ചകൾക്കു വേഗമേറിയതോടെ യുഡിഎഫും കോൺഗ്രസും തിരക്കിട്ട നീക്കങ്ങളിലേക്കു കടക്കുന്നു. എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചാലുടൻ കോൺഗ്രസിന്റെ ആദ്യപട്ടിക പുറത്തിറക്കാനാണു നീക്കം. എൽഡിഎഫ് പട്ടിക എട്ടിന് എന്നായിരു ന്നു ആദ്യധാരണ.

ഔദ്യോഗിക പ്രഖ്യാപനമായില്ലെങ്കിലും സിപിഎം, സിപിഐ പട്ടിക ഈ ആഴ്ച‌തന്നെ തയാറാകും.

സിറ്റിങ് സീറ്റുകൾ, കാര്യമായ തർക്കമില്ലാത്ത സീറ്റുകൾ, സംവരണ സീറ്റുകൾ എന്നിവയിലെ സ്ഥാനാർഥികളെ 10നു മുൻപു പ്രഖ്യാപിക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ഈ പട്ടികയിൽ 50-60 സ്ഥാനാർഥികളുണ്ടാകും. യുഡിഎഫ് സീറ്റ് വിഭജനം 7ന് അകം പൂർത്തിയാക്കാനാണ് ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!