കോഴിക്കോട് : സ്കൂൾ കെട്ടിടത്തിൻ്റെ സൺഷെയ്ഡ് തകർന്ന് അപകടം. അധ്യാപികയ്ക്ക് പരിക്കേറ്റു. മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലാണ് സംഭവം.
സ്കൂൾ കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണം അടർന്നു വീഴുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് 3 തുന്നലുണ്ട്. ഉച്ച ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സമയത്താണ് അപകടം നടന്നത്.
