പാമ്പാടി : കു൦ഭമാസമായതോടെ ചേന നടാൻ ഒരുങ്ങുന്ന കർഷകർക്ക് ഗുണനിലവാരം കുറഞ്ഞ ചേന വിത്തുകൾ അമിത വില ഈടാക്കി വിൽപ്പന നടത്തി കർഷകരെ ചൂഷണം ചെയ്യുന്നത് വ്യാപകമാകുന്നതായി കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആരോപിച്ചു.
കരിക്കുപിടിച്ചതു൦ അന്യ സംസ്ഥാനങ്ങളിൽ നിന്നു൦ കൊണ്ടുവന്നതുമായ ചേന ചാണകം മുക്കിയശേഷ൦ നാടൻ ചേന വിത്ത് എന്നപേരിൽ കിലോയിക്ക് നൂറു രൂപ നിരക്കിൽ വരെ വിൽപ്പന നടത്തുകയാണ്. കഴിഞ്ഞ സീസണിൽ ചേനയ്ക്ക് നാൽപ്പതു രൂപായിൽ താഴെ മാത്രമായിരുന്നു വില, കുറഞ്ഞ വിലക്ക് വാങ്ങിയ ചേനയാണ് ഉയർന്ന വിലയ്ക്ക് വിറ്റ് കൊള്ളലാഭം ഉണ്ടാക്കുന്നത്.
നിലവിലത്തെ സാഹചരൃത്തിൽ അറുപതു രൂപായിൽ താഴെ വിലയ്ക്ക് ഗുണനിലവാരം ഉള്ള ചേന വിത്തുകൾ വിൽക്കാനാകു൦. കർഷകരിൽ നിന്നു൦ ഗുണനിലവാരം ഉള്ള ചേനവിത്തുകൾ സ൦ഭരിച്ച് വിൽപ്പന നടത്തുന്നതിന് കൃഷി ഭവനുകൾ നടപടി സ്വീകരിക്കാത്തതാണ് ഇത്തരം ചൂഷണങ്ങൾക്ക് കാരണമാകുന്നതെന്ന് എബി ആരോപിച്ചു.
