മീനടം – പാമ്പാടി ദയറ റൂട്ടിൽ എസ് എൻ പുരത്തിനും,തിരികെ മെഡിക്കൽ കോളേജിനും കെഎസ്ആർ ടിസി സർവ്വീസ് ആരംഭിച്ചു

കോട്ടയം : മീനടം – പാമ്പാടി ദയറ റൂട്ടിൽ എസ് എൻ പുരത്തിനും,തിരികെ മെഡിക്കൽ കോളേജിനും കെഎസ്ആർ ടിസി സർവ്വീസ് ആരംഭിച്ചു.

കോട്ടയം, പുതുപ്പള്ളി ,മീനടം , ഉണക്കപ്ലാവ് ,പാമ്പാടി ദയറ വഴി എസ് എൻ പുരത്തിനും, തിരികെ അതേ റൂട്ടിൽ മെഡിക്കൽ കോളേജിനും കെ.എസ്.ആർ. ടി.സി സർവീസ്  ആരംഭിച്ചു. വളരെയധികം യാത്രാക്ലേശം അനുഭവിച്ചു കൊണ്ടിരുന്ന ഈ പ്രദേശത്തേക്കുള്ള ബസ സർവ്വീസ് യാത്രക്കാർക്ക് വളരെയധികം ആശ്വാസം നൽകുന്നതാണ്.

ഇന്ന് രാവിലെ 6.40 കോട്ടയത്തു നിന്നുമാണ് ആദ്യ സർവീസ് ആരംഭിച്ചത് . പൊത്തൻ പുറം ദയറായിൽ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, KV ജോസഫ് റമ്പാച്ചൻ, ഫാ .അനൂപ് ഏബ്രഹാം എന്നിവർ ചേർന്ന് ബസിന് പൂമാലയണിയിച്ച് സ്വീകരിച്ചു. 
ദയറായിൽ നടന്ന ചടങ്ങിൽ K S R T C ഡി.റ്റി. ഒ, കൺട്രോളിംഗ് ഓഫീസർമാരായ ബിജൂ, മനോജ്, എന്നിവർ സംബന്ധിച്ചു എസ്സ്.എൻ പുരം അമ്പലത്തിൻ്റെ ചുമതലക്കാരും, വാർഡ് മെംബർ ലാലിയും സംബന്ധിച്ചിരുന്നു.

കെ എസ് ആർ ടി സി ബസിന്റെ സമയക്രമം
—————————–
6.40am: കോട്ടയത്ത്‌ നിന്നും പുറപ്പെട്ട്
മീനടം 7.20am
പൊത്തൻപുറം ദയറ
7.30am, പാമ്പാടി 7.40am
എസ് എൻ പുരം 7.50am

തിരികെ 8.10am ന്
എസ് എൻ പുരത്തു നിന്നും  ആരംഭിച്ചു
പാമ്പാടി 08.20am, ദയറ 08.40am
മീനടം 08.50am കോട്ടയം 09.45am നു എത്തിചേരും.

വൈകുന്നേരം 04.50pmനു കോട്ടയത്തുനിന്നും പുറപ്പെട്ടു
05.30pm മീനടം
ദയറ 05.40pm
പാമ്പാടി 05.50pm
എസ് എൻ പുരം 06.00pm

തിരിച്ച് 06.05pmനു എസ് എൻ പുരം
പാമ്പാടി 06.15pm
പാമ്പാടി ദയറ
06.25pm
മീനടം 06.35pm
കോട്ടയം 07.30pm.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!