ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കും;  പ്രതിഷേധം ശക്തമാക്കി കെജിഎംഒഎ

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ വീഴ്ചയുമായി ബന്ധപ്പെട്ട് ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്കരിച്ചുകൊണ്ട് ഡോക്ടർമാർ പ്രതിഷേധിക്കുകയാണ്. ഒപിയിൽ നാളെയും സേവനമുണ്ടായിരിക്കുകയില്ല. അതേസമയം, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടി ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് ഡോക്ടർമാർ. മറ്റന്നാൾ തിരുവനന്തപുരത്തും ഒപി ബഹിഷ്കരിക്കും.

ഡോക്ടർ ബിന്ദു സുന്ദറിന്റെ സസ്പെൻഷൻ പിൻവലിക്കുക, സൂപ്രണ്ടിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുക തുടങ്ങിവയാണ് ഡോക്ടർമാരുടെ ആവശ്യങ്ങൾ. പ്രസവ ശസ്ത്രക്രിയക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിദഗ്‌ധ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി എന്നാണ് കണ്ടെത്തൽ. നേരത്തെ തീരുമാനം എടുക്കാമായിരുന്നെന്നും അന്വേഷണ സമിതി കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘത്തിന്റേതാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!