മുക്കത്ത് ബൈക്ക് യാത്രികനെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവാക്കള്‍ പിടിയില്‍

കോഴിക്കോട് : ബൈക്കില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ ഇടിച്ചിട്ട കാര്‍ യാത്രികര്‍ പിടിയിൽ. കോഴിക്കോട് മുക്കം അഭിലാഷ് ജംഗ്ഷനിലാണ് കഴിഞ്ഞദിവസം സംഭവം ഉണ്ടായത്. സംഭവത്തിൽ കാറില്‍ യാത്ര ചെയ്തിരുന്ന ഈങ്ങാപ്പുഴ സ്വദേശികളായ ഷാമില്‍, ജംഷീര്‍ എന്നിവരെ പൊലീസ് പിടികൂടി. പരിക്കേറ്റ ബൈക്ക് യാത്രികന്‍ കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിന്‍ഷാദ് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈങ്ങാപ്പുഴ സ്വദേശി ഷാമില്‍ സുഹൃത്തായ ജംഷീറിനെ കാണാന്‍ മുക്കത്ത് എത്തിയതായിരുന്നു. അഭിലാഷ് ജംഗ്ഷനില്‍ വെച്ച് കാര്‍ യൂ ടേണ്‍ എടുക്കുന്നതിനിടെ ഇബ്‌നു ഫിന്‍ഷാദിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍ ജംഷീര്‍ തന്നെ മര്‍ദിക്കുകയും ഷാമില്‍ കാര്‍ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയുമായിരുന്നു വെന്ന് ഇബ്‌നു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാറിന്റെ ബോണറ്റിന് മുകളില്‍ വീണുപോയ ഇബ്‌നുവുമായി മീറ്ററുകളോളം കാര്‍ ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇബ്‌നു കാറില്‍ നിന്ന് വീണയുടന്‍ സംഘം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പൊലീസാണ് ഇരുവരെയും പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!