തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വേനൽ മഴ പെയ്തെങ്കിലും വീണ്ടും മഴ ഉണ്ടാകുമെന്ന് ആണ് സൂചനകൾ.
അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ മഴയാണ് പെയ്യുക.
അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. രാത്രി 8 മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്.
ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.
