തിരുവല്ല : തിരുവല്ല മാർത്തോമ്മാ കോളേജും ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സൗയുക്തമായി നിർമ്മിച്ച സ്നേഹവീടുകളുടെ താക്കോൽ ദാനം ധനകാര്യവകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ നിർവഹിച്ചു.
കുട്ടികളിൽ പാർലമെൻററി ജനാധിപത്യത്തെക്കുറിച്ചു ബോധമുള്ളവരാക്കുന്നതിനായി എൻ എസ് എസ് യൂണിറ്റ് നടത്തിയ സർവേയിൽ വിജയികളായവർക്കുള്ള സ്മാർട്ട് വാച്ച് മന്ത്രി വിതരണം ചെയ്തു.
കോളേജ് പ്രിൻസിപ്പൽ ഡോ. റ്റി. കെ മാത്യൂവർക്കി അധ്യക്ഷനായിരുന്നു.
എൻ എസ് എസ് പ്രോഗ്രാം ഓഫീസറായ ഡോ. പി. ജെ വർഗ്ഗീസ് സ്വാഗതം ആശംസിച്ചു. കോളേജ്
എൻ എസ് എസ് യൂണിറ്റിന്റെ ജനകീയ പദ്ധതിയായ “എൻ്റെ കുഞ്ഞാടിന്റെ ഉത്‌ഘാടനം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി ബി സതീഷ്‌കുമാർ നിർവഹിച്ചു. തിരുവല്ല എം എൽ എ അഡ്വ മാത്യു ടി തോമസ് ചടങ്ങിൽ എൻ എസ് എസ് യൂണിറ്റിനെ പ്രത്യേകം അഭിനന്ദിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ
കെ.വി വര്ഗീസ്, അഡ്വ.ജിനു മാത്യു,കൗൺസിലർ ലാലി ജോൺ ആൻഡ്രൂസ്, കോളേജ് ട്രെഷറർ തോമസ് കോശി, ഡോ റെജിനോൾഡ് വര്ഗീസ്,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. അനിത ജോർജ് വര്ഗീസ്, ബി അളകനന്ദ തുടങ്ങിയവർ പ്രസംഗിച്ചു.
