രണ്ട് തലയോട്ടികളും, എല്ലുകളും ചാക്കിൽ കെട്ടിയ നിലയിൽ; പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി

തിരുവനന്തപുരം പൂങ്കുളത്ത് പറമ്പിൽ നിന്ന് മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. രണ്ട് തലയോട്ടികളും എല്ലുകളുമാണ് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. പുരയിടം നോക്കി നടത്തുന്നയാൾ രാവിലെ സ്ഥലത്തെത്തിയപ്പോഴാണ് അസ്ഥികൾ കണ്ടത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുകയായിരുന്നു.

വിവരം  അറിയിച്ചതിന്റെ  അടിസ്ഥാനത്തിൽ പോലീസും, ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു തലയോട്ടിയിൽ വാസു എന്ന് പേനകൊണ്ട് എഴുതിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!