കുളത്തൂപ്പുഴയിൽ കാണാതായ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം :  കുളത്തൂപ്പുഴയിൽ കാണാതായ ആദിവാസി യുവാവ് മരിച്ച നിലയിൽ. അരിപ്പ ഒരേക്കറിൽ താമസിക്കുന്ന 30 കാരനായ സജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടർന്ന് സജിൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. മൂന്ന് മക്കളുണ്ട്.

ഭാര്യയുമായുണ്ടായ തർക്കത്തിന് ശേഷം ഒരേക്കറിലെ വീട്ടിൽ തനിച്ചായിരുന്നു താമസം. മൂന്ന് ദിവസമായി ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുളത്തൂപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!