പ്രായം വെറും അക്കങ്ങൾ മാത്രം! വേമ്പനാട് കായല്‍ നീന്തിക്കയറി റൂബി മത്തായി

കോട്ടയം : പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിച്ച് ചരിത്രത്തിലേക്ക് നീന്തിക്കയറി 63 കാരിയായ റൂബി മത്തായി.
വേമ്പനാട്ട് കായലിനുകുറുകെ 9 കിലോമീറ്റര്‍ ദൂരം 2 മണിക്കൂര്‍ 7 മിനിറ്റ് കൊണ്ട് നീന്തിക്കയറിയാണ്
റൂബി മത്തായി ചരിത്രത്തിൽ ഇടം നേടിയത്.

കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ വീട്ടില്‍ എം എം മത്തായിയുടെ ഭാര്യയാണ് റുബി. ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നുമാണ് നീന്തി വൈക്കം ബീച്ചിലെത്തിയത്. കഴിഞ്ഞ രാവിലെ കൂമ്പേല്‍ കടവില്‍ യൂണിയന്‍ ബാങ്ക് സീനിയര്‍ ചീഫ് മാനേജര്‍ അരവിന്ദന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

9.20 ന് വൈക്കം ബീച്ചില്‍ കയറി.ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബില്‍ കോച്ച്‌ ബിജു തങ്കപ്പൻ്റ ശിക്ഷണത്തിലാണ് റൂബി നീന്തല്‍ പഠിച്ചത്. ഡോള്‍ഫിന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വേമ്പനാട്ട് കായല്‍ നീന്തിക്കയറി റെക്കോര്‍ഡ് നേടിയ 33-മത്തെ താരമാണ് റുബി.

മൂവാറ്റുപുഴയാറിലായിരുന്നു ആറു മാസത്തെ പരിശീലനം. റൂബിയുടെ സാഹസിക സംരംഭത്തെ തുണയ്‌ക്കാന്‍ വിദേശത്തായിരുന്ന ഭര്‍ത്താവ് മത്തായിയും നാട്ടിലെത്തിയിരുന്നു. വൈക്കം ബീച്ചില്‍ നടന്ന അനുമോദന യോഗം നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!