വൈറല്‍ വെല്ലുവിളി, ഒടുവില്‍ മാപ്പ്… ഇന്‍ഫ്ലുവന്‍സറുടെ ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍

കൊച്ചി : തിരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്കിടയില്‍ പല തരത്തിലുള്ള വെറ്റുകളും വെല്ലുവിളികളുമൊക്കെ ഉണ്ടാവാറുണ്ട്. ഇന്‍റര്‍നെറ്റ് കാലത്തേക്ക് മാറിയപ്പോള്‍ സോഷ്യല്‍ മീഡിയയിലും അത്തരത്തിലുള്ള ചില ബെറ്റുകള്‍ ജനശ്രദ്ധ നേടി വൈറല്‍ ആവാറുണ്ട്. അതിലൊന്നായിരുന്നു ഇന്‍ഫ്ലുവന്‍സറായ ഓ കെ അനാഷിന്‍റേത്.

തൃക്കാക്കരയിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍ വിജയിച്ചാല്‍ കോഴിക്കോട് ബീച്ചിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് താന്‍ ഓടും എന്നായിരുന്നു അനാഷിന്‍റെ വെല്ലുവിളി. എന്നാല്‍ ഇപ്പോഴിതാ അഖിലിനോട് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് അനാഷ്. അഖില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് ലക്ഷ്യമാക്കി മറ്റൊരു വീഡിയോ അനാഷ് പോസ്റ്റ് ചെയ്തെന്നും താന്‍ പറഞ്ഞതിന് ശേഷം ഡിലീറ്റ് ചെയ്തെന്നും അഖില്‍ മാരാര്‍ പറയുന്നു. ഇന്‍ഫ്ലുവന്‍സറുടെ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടും അഖില്‍ മാരാര്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!