മീനടം ഭഗവതി ക്ഷേത്രത്തിൽ ധ്വജപ്രതിഷ്‌ഠ ഇന്ന്, ഉത്സവം 15ന് കൊടിയേറും

പാമ്പാടി : മീനടം ഭഗവതി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്‌ഠ ഇന്ന് നടക്കും.രാവിലെ 9.15 നും 10.20 നും മദ്ധ്യേ നടക്കും. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെയും  മേൽശാന്തി വെള്ളിയോട്ടില്ലത്തു കേശവൻ നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് ധ്വജപ്രതിഷ്ഠ നടക്കുക. ധ്വജ പ്രതിഷ്ഠയുടെ ഭാഗമായുള്ള താന്ത്രിക ക്രിയകൾ ഇന്നലെ പൂർത്തിയായി.

പുതിയ ധ്വജത്തിൽ കൊടിയേറി നടക്കുന്ന ആദ്യ ഉത്സവമാണ് ഇത്തവണത്തേത്. 15 ന് ശിവരാത്രി നാളിൽ വൈകിട്ട് 6 നും 6.30 നും മദ്ധ്യേ ആണ് കൊടിയേറ്റ്.  24 നാണ് ആറാട്ട്.

15-ന് വൈകിട്ട് കൊടിയേറ്റിന് ശേഷം രാത്രി എട്ടിന് ഭജന ‘ഹൃദയ ജപലഹരി,’ 11-ന് അഷ്ടാഭിഷേകവും ശിവരാത്രിപൂജയും. രണ്ടാം ഉത്സവ ദിവസമായ 16-ന് രാവിലെ 10-ന് ഉത്സവബലി. രാത്രി 7.30-ന് ഹിന്ദുധർമ പരിഷത്ത്.

17-ന് രാവിലെ 10-ന് ഉത്സവബലി, രാത്രി ഏഴിന് പ്രഭാഷണം. ഒൻപതിന് സ്റ്റേജ് സിനിമ ‘സ്വാമി അയ്യ പ്പൻ.’ 18-ന് രാത്രി ഏഴിന് പ്രഭാഷണം, 8.30-ന് തിരുവാതിര, 9.30-ന് സംഗീതക്കച്ചേരി. 19-ന് രാത്രി ഒൻപതിന് വയലിൻ ഫ്യൂഷൻ. 20-ന് വൈകിട്ട് വെകീട്ട് അൻപൊലി ഘോഷയാത്ര, 5.30-ന് സോപാനസംഗീതം, രാത്രി ഏഴിന് സംഗീതാർച്ചന, എട്ടിന് കഥാപ്രസംഗം.

21-ന് രാവിലെ 10-ന് ഉത്സവബലി, രാത്രി ഏഴിന് ‘കൃഷ്ണായനം.’ 22-ന് കലംകരി ക്കൽ, വൈകീട്ട് മൂന്നിന് അൻപൊലി എഴുന്നള്ളത്ത്. രാത്രി ഏഴിന് പ്രസാദമൂട്ട്, എട്ടിന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്. 7.40-ന് കഥകളി.

23-ന് കുംഭഭരണി പള്ളിവേട്ട. രാവിലെ 8.15-ന് ആൽചുവട്ടിൽ കുടംനിറ, വിൽപ്പാട്ട്. ഒന്നിന് കുംഭകുട ഘോഷയാത്രക്ക് സ്വീകരണം, പ്രസാദമൂട്ട്, വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, സേവ, അൻപൊലി.
24-ന് വൈകീട്ട് നാലിന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്, അഞ്ചിന് ആറാട്ട്, ആറിന് ആറാട്ടെതിരേൽപ്പ്, ഘോഷയാത്ര. രാത്രി 10.30-ന് ആറാട്ട് സ്വീകരണം, ദീപക്കാഴ്ച, 11.45-ന് വലിയകാണിക്ക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!