കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ ഇടിവ്. ഇന്നു രാവിലെ ഒരു പവൻ സ്വർണത്തിന് 6,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് പവന് 1,11,120 രൂപയായി. ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില വൻതോതിൽ കുറയുകയാണ്. നാല് ദിവസത്തിനിടെ 20,040 രൂപയാണ് പവന് കുറഞ്ഞത്.
രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 5,000 ഡോളിന് താഴെയെത്തി. 3.3 ശതമാനം ഇടിഞ്ഞ് 4,703 നിലവാരത്തിലായിരുന്നു വ്യാപാരം. വ്യാഴാഴ്ച 5,594.82 എന്ന റെക്കോഡ് ഉയരത്തിൽനിന്നാണ് ഈ താഴ്ച. രാജ്യത്തെ കമ്മോഡിറ്റി വിപണയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.18 ശതമാനം താഴ്ന്ന് 1,46,000 രൂപയിലെത്തി. വെള്ളിയുടെ വിലയാകട്ടെ കിലോഗ്രാമിന് 2,67,501 രൂപയുമായി. വരും ദിവസങ്ങളിലും കനത്ത ചാഞ്ചാട്ടം തുടരാനാണ് സാധ്യത
സ്വർണവില താഴേക്ക്; നാലു ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത്…
