കോട്ടയം : കോട്ടയം – പരിപ്പ് റൂട്ടിലെ സ്വകാര്യ ബസിൽ കണ്ടക്ടറായിരുന്ന പരിപ്പ് ചേനപ്പാടി പാറേമറ്റത്തിൽ പരേതനായ വേലുവിന്റെയും ചിന്നമ്മയുടെയും മകൻ ശ്രീനിവാസൻ (ശ്രീനി-48) അന്തരിച്ചു.
ഭാര്യ: ലിജി (കല്ലറ).
മക്കൾ: അഭിനവ്, ശ്രേയസ്, കാശി.
ഇന്നലെ വൈകുന്നേരം വീടിന് സമീപത്തു വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് (25.08.2026) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാരം വൈകുന്നേരം 4.30 ന് വീട്ടുവളപ്പിൽ.
കോട്ടയം – പരിപ്പ് റൂട്ടിലെ സ്വകാര്യബസ് കണ്ടക്ടർ ശ്രീനിവാസൻ അന്തരിച്ചു
