ആക്രമണത്തിൽ ഗുരുതര പരിക്കുകൾ; ഉദയംപേരൂർ, തൃപ്പൂണിത്തുറ പ്രദേശങ്ങളിൽ 8പേരെ കടിച്ച നായ്ക്ക് പേവിഷബാധ…

തൃപ്പൂണിത്തുറ : രണ്ട് ദിവസത്തിനിടെ എട്ടുപേരെ കടിച്ച നായ്ക്ക് പേവിഷബാധ. ഉദയംപേരൂർ, തൃപ്പൂണിത്തുറ പ്രദേശങ്ങളിൽ എട്ടുപേരെ ആക്രമിച്ച നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിശോധന റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ ആഴ്ചയാണ് നായ ഓടി നടന്ന് ആളുകളെ ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് നായ്ക്കളെ സംരക്ഷിക്കുന്ന സംഘമെത്തി നായെ പിടിച്ചുകൊണ്ടുപോയത്.

അവശനിലയിലായിരുന്നു നായ് അവിടെ എത്തുംമുമ്പേ ചത്തുവെന്നും സാമ്പിൾ പരിശോധനയിൽ പേവിഷബാധയുണ്ടെന്ന റിപ്പോർട്ട് വന്നതായും ഡോഗ് സംരക്ഷണ സംഘത്തിലെ കെ.എസ്. സജിത്ത് പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ നായുടെ ജഡം തൃപ്പൂണിത്തുറ നഗരസഭക്ക് കൈമാറി. രണ്ട് ദിവസത്തിനിടെ എട്ടുപേർക്കാണ് ഈ നായുടെ കടിയേറ്റത്. എം.എൽ.എ റോഡിൽ ഉദയഗിരി നഗറിന് സമീപമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി നായുടെ ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!