ആശംസ നേർന്ന് പൊന്നാടയും അണിയിച്ചു…പിണറായി വിജയൻ്റ പിറന്നാൾ ദിനത്തിൽ ക്ലിഫ് ഹൗസിലെത്തി ഗവർണർ…

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ്റ പിറന്നാൾ ദിനത്തിൽ ക്ലിഫ് ഹൗസിലെത്തി ആശംസ നേർന്ന് ഗവർണർ. ആശംസ നേർന്ന ഗവർണർ, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. രാവിലെ പത്തുമണിയോടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തിയത്. പതിനഞ്ച് മിനിറ്റോളം ക്ലിഫ് ഹൗസിൽ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആർലേക്കർ മടങ്ങിയത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പ്രിയ സഖാ പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്. പുരോഗമനപരമായ ഭരണത്തോടുള്ള താങ്കളുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള നമ്മുടെ പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നു. ഇരു സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയും സാംസ്കാരിക ബന്ധങ്ങളും പൊതു താൽപര്യങ്ങളും ആഘോഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും സ്റ്റാലിൻ കുറിച്ചു. പിണറായിക്ക് എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും സന്തോഷവും നേരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!