തൊഴിൽ ചൂഷണവും അസമത്വങ്ങളും അവസാനിപ്പിക്കണം: ജി എച്ച് എച്ച് എൻ എ

തിരുവല്ല : സെക്യൂരിറ്റി, ഹൗസ് കീപ്പിംഗ്, ഹോംനേഴ്സ് മേഖലയിലെ തൊഴിൽ ചൂഷണവും അസമത്വങ്ങളും അവസാനിപ്പിക്കുന്നതിന് ശക്തമായ ഇടപെടൽ നടത്തണമെന്ന് ജി എച്ച് എച്ച് എൻ എ സംസ്ഥാന പ്രസിഡന്റ് ഹസ്സൻ തോന്നക്കൽ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. സംഘടനയുടെ പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സെക്രട്ടറി പ്രഭകുമാർ, ട്രഷറർ താരുണ്യ സി എസ്, ദക്ഷിണ മേഖല കോർഡിനേറ്റർ അഡ്വ. രാജേഷ് നെടുമ്പ്രം എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട ജില്ലാ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു : ആശ. എസ് (പ്രസിഡന്റ്), മഞ്ജു ഷാജി (സെക്രട്ടറി), റ്റിജു തോമസ് (ട്രഷറർ), സുലോചന ടി ഡി (വൈസ് പ്രസിഡന്റ് ), ബീനാ സാമുവേൽ (ജോയിന്റ് സെക്രട്ടറി), മനോജ്. എം എസ്, കൃഷ്ണ എസ്, നീന കുമ്പനാട്,ഗീവർഗീസ് നിരണം , ആശ ഉണ്ണി, ഷാജി.എസ് ( കമ്മിറ്റിയംഗങ്ങൾ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!