തിരുവനന്തപുരം : സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. പൂച്ച പെറ്റു കിടക്കുന്ന ഖജനാവും വിശ്വാസ്യത തകർന്ന ധനകാര്യ മാനേജ്മെൻ്റുമാണുള്ളത്. പത്തുവർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്.അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കാനുള്ള പൊളിറ്റിക്കൽ ഡോക്യുമെന്റ് ആക്കി ബജറ്റിനെ മാറ്റിയെന്നും വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
