പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; വീണ്ടും സർക്കുലറിറക്കി ഡിജിപി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഡിജിപി ഷെയ്ക്ക് ദർശ് സാഹിബിൻ്റെ സർക്കുലർ.

പൊതുജനങ്ങളോട് ചില പോലീസുകാർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ സംസാരിക്കുന്നു. സംഭാഷണത്തിൽ സഭ്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കണം.

ഇതിന് ബോധവത്കരണ ക്ലാസുകൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് സർക്കുലർ.

മേലധികാരികൾ പൊലീസുകാരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഡിജിപി ആവശ്യപ്പെടുന്നു. പൊതുജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും സർക്കുലറിലുണ്ട്.

കേരള പൊലീസ് ആക്ടിലെ സെക്ഷൻ 33 പ്രകാരം പൊലീസിനും പൊതുജനങ്ങൾക്കും പൊലീസ് പ്രവർത്തനത്തിൻ്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കിൽ ഇലക്ട്രോണിക് റിക്കാർഡുകൾ എടുക്കാൻ അവകാശമുണ്ട്.

പൊതുജനങ്ങൾ പോലീസ് പ്രവർത്തനത്തിൻ്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാൻ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇതിനുമുൻപും സമാന രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു. പക്ഷേ, ഫലപ്രദമായി നടപ്പിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!