ന്യൂഡൽഹി : ജനപക്ഷം സെക്യുലർ ചെയർമാൻ പി സി ജോർജ് ബിജെപിയിൽ ചേരുന്നത് സംബന്ധിച്ച് തീരുമാനം ഇന്ന് വൈകുന്നേരത്തോടെ ഉണ്ടാകും.
മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അംഗത്വം സ്വീകരിക്കാനാണ് സാധ്യത.
ബിജെപി നേതൃത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദൽഹിയിലെത്തിയ പി സി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് ദേശീയ പ്രസിഡൻറ് ജെ പി നദ്ദയുമായി ചർച്ചകൾ തുടരും. വൈകിട്ട് തീരുമാനം അറിയിക്കുമെന്ന് പി സി ജോർജ് പറഞ്ഞു.