അമിത വേഗതയിലെത്തിയ ലോറി ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ




കൊല്ലം: മദ്യ ലഹരിയിൽ വാഹനം ഓടിച്ച് റോഡിൽ വൻ അപകടം. സംഭവത്തിൽ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് ബേക്കറിക്ക് മുന്നിലേക്ക് പാഞ്ഞു കയറുകയായിരുന്നു. സമീപ പ്രദേശങ്ങളിലായി പാർക്ക് ചെയ്തിരുന്ന കാറുകളിലും ലോറി ഇടിച്ചു.

കഴിഞ്ഞ ദിവസം ഉച്ചക്ക് 2.30നായിരുന്നു സംഭവം. ഗൃഹോപകരണങ്ങൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബേക്കറിയുടെ മുൻ വശത്ത് തിരക്ക് കുറവായതിനാലാണ് വൻ ദുരന്തം ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!