രാജാക്കാട് : തേനെടുക്കാൻ കയറിയ ഗൃഹനാഥൻ മരത്തിൽ നിന്നും വീണു മരിച്ചു. മുല്ലക്കാനത്തുള്ള സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ഇന്ന് രാവിലെയാണ് സംഭവം.
സേനാപതി ഉട്ടാത്തിയിലെ പൂമലയിൽ വിജയൻ (48)ആണ് മരിച്ചത്. മരത്തിൽ നിന്നും തേനെടുക്കുന്നതിനിടെ താഴെവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയനെ നാട്ടുകാർ രാജാക്കാട്ടിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
സംസ്കാരം നാളെ രാവിലെ 10 ന് പഴയവിടുതി ഇവാഞ്ചലിക്കൽ സഭ സെമിത്തേരിയിൽ . ഭാര്യ: ജെയ്. മക്കൾ:- അപർണ്ണ , അനഘ.
