തണുത്ത് വിറയ്ക്കും!; കുവൈത്തിൽ ഈ വാരം കടുത്ത തണുപ്പിനും മഴയ്ക്കും സാധ്യത!!!

കുവൈറ്റ് സിറ്റി : കുവൈറ്റിൽ വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ആഴ്ചയിലുടനീളം താപനില താഴ്ന്നുതന്നെ നിൽക്കുമെന്നും ചിലയിടങ്ങളിൽ ചിതറിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ തണുപ്പിന്റെ കാഠിന്യം വർദ്ധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായി രിക്കും. മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ റോഡിലെ നനവ് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

മരുഭൂമി പ്രദേശങ്ങളിൽ തണുപ്പ് കൂടുതൽ ശക്തമാകാനാണ് സാധ്യത. രാത്രികാല ങ്ങളിൽ താപനില ഗണ്യമായി കുറയാനിടയു ള്ളതിനാൽ പുറത്തിറങ്ങുന്നവർ മതിയായ ശൈത്യകാല വസ്ത്രങ്ങൾ കരുതണം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ള തിനാൽ കടലിൽ പോകുന്നവരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!