കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ തരംഗമായ ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM) ട്രെൻഡുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെചെറുപ്പക്കാരോട് കൈത്തറി വസ്ത്രങ്ങൾ ധരിച്ച് റീലുകളും വീഡിയോകളും പങ്കുവെക്കാനാണ് പ്രധാനമന്ത്രി ഇൻസ്റ്റഗ്രാമിലൂടെ ആഹ്വാനം ചെയ്തത്.

ഇന്ത്യയുടെ പരമ്പരാഗത കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കാനും നെയിത്തുകാരെയുംചെറുകിട വ്യവസായികളെയും സാമ്പത്തികമായി പിന്തുണയ്ക്കാനുമാണ് ഈ പ്രചാരണമെന്ന് പുതിയഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രധാനമന്ത്രി വ്യക്തമാക്കുന്നു.

വ്യാഴാഴ്ച രാത്രി വൈകി പങ്കുവെച്ച വീഡിയോയിൽ, രാജ്യത്തെ വൈവിധ്യമാർന്ന കൈത്തറിതുണിത്തര ങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് മോദി ജനങ്ങളോട് സംസാരിച്ചത്. “ഓഗസ്റ്റ് 7 ദേശീയകൈത്തറി ദിനമാണ്. ഫ്രണ്ട്‌ഷിപ്പ് ഡേ ആഘോഷിക്കുന്ന അതേ ആവേശത്തോടെ കൈത്തറി ദിനവുംനാം ആഘോഷിക്കണം. 1905 ഓഗസ്റ്റ് 7-ന് ആരംഭിച്ച ചരിത്രപ്രസിദ്ധമായ സ്വദേശ് പ്രസ്ഥാനത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണിത്.

സാധാരണക്കാരായ നെയ്ത്തുകാരുടെ അധ്വാനത്തെ ആദരിക്കാനും ആത്മനിർഭർ ഭാരത്കെട്ടിപ്പടുക്കാനും ഓരോ പൗരനും കൈത്തറി ഉൽപ്പന്നങ്ങൾ വാങ്ങണം. നിങ്ങളുടെ ഇഷ്ടപ്പെട്ടകൈത്തറി വസ്ത്രങ്ങൾ ധരിച്ച് ‘ഗെറ്റ് റെഡി വിത്ത് മി’ വീഡിയോകൾ നിർമ്മിച്ച് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കൂ,” എന്ന് പ്രധാനമന്ത്രി വീഡിയോയിൽ അഭ്യർത്ഥിച്ചു.

യുവാക്കൾക്കിടയിലും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർമാർക്കിടയിലും ഏറെ ജനപ്രിയമായ ഒരു കണ്ടന്റ്ഫോർമാറ്റാണ് ‘ഗെറ്റ് റെഡി വിത്ത് മി’ (GRWM). ഡ്രസ്സ് ചെയ്യുകയും സ്റ്റൈൽ ചെയ്യുകയും ചെയ്യുന്നപ്രക്രിയ ക്യാമറയ്ക്ക് മുന്നിൽ കാണിച്ച് സംസാരിക്കുന്ന രീതിയാണിത്. ജനറേഷൻ സിയുടെ (Gen Z) ഈ ട്രെൻഡിനെ രാജ്യത്തിന്റെ പാരമ്പര്യ നെയ്ത്തു മേഖലയുടെ പ്രചാരണത്തിനായിപ്രയോജനപ്പെടുത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ മോദിയുടെ ഈ റീൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ആയിരക്കണക്കിന് ആളുകൾ ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!