ചേർത്തല : തിരുവനന്തപുരം മേയർ ആയിരുന്ന ആര്യ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ.
ആര്യക്ക് ധാർഷ്ട്യവും അഹങ്കാരവും. വിളയാതെ ഞെളിയരുത്. അധികാരത്തിൽ ഇരുന്ന് ഞെളിയരുത്. പണ്ടത്തെ കാലമല്ല. എല്ലാവരോടും നല്ല രീതിയിൽ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.
താൻ മുഖ്യമന്ത്രിയുടെ കാറിൽ കയറിയതാണ് കുറ്റം.
എത്ര നേതാക്കൾ പെണ്ണുങ്ങളുമായി കാറിൽ പോകുന്നു ? എന്താ പറയാത്തത് ?
50 കൊല്ലമായി ബെൻസ് കാറിൽ സഞ്ചരിക്കുന്നവനാണ് താൻ. മുഖ്യമന്ത്രി ഉപയോഗിക്കുന്നതിനെക്കാൾ നല്ല കാറുണ്ട്.7 ലക്ഷം കിലോമീറ്റർ ബെൻസിൽ പോയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കാറിൽ കയറാതിരിക്കാൻ തനിക്ക് തീണ്ടലുള്ളതാണോ ?
തങ്ങളുടെ കാറിൽ ആരെയെങ്കിലും കയറ്റുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
മുസ്ലീം ലീഗിനെപ്പോലെ മതസൗഹാർദം തകർക്കുന്ന പാർട്ടി വേറെയില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്നെ എതിർക്കുന്നത് ലീഗ് മാത്രമാണ്. അവർ പറഞ്ഞ കാര്യങ്ങളെ എതിർത്തു എന്നതാണ് കാരണമെന്നദ്ദേഹം പറഞ്ഞു.
മലപ്പുറത്ത് പ്രസംഗിച്ചപ്പോൾ മുസ്ലീം സമുദായത്തെ ആക്ഷേപിച്ചുവെന്ന് പ്രചരിപ്പിച്ചു. മുസ്ലീം സമുദായത്തെ അല്ല, ലീഗിനെ ആണ് എതിർത്തത്.
മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന് പറഞ്ഞ് തന്നെ തീവ്രവാദിയാക്കി ചിത്രീകരിച്ചു. മുസ്ലീം ലീഗിനെതിരെ എ കെ ആൻ്റണി പറഞ്ഞിട്ടില്ലേ?അപ്പോൾ ആൻ്റണിയെ താഴെയിറക്കാൻ ശ്രമിച്ചു- വെള്ളാപ്പള്ളി പറഞ്ഞു.
ആര്യാ രാജേന്ദ്രനെതിരെ വെള്ളാപ്പള്ളി നടേശൻ
