തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍. ജീവനക്കാരെല്ലാം നാളെ ഹാജരാകണം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും ലോക്ഭവന്‍ കണ്‍ട്രോളര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.
‘രാവിലെ പത്തുമണിക്ക് ലോക്ഭവനില്‍ നടക്കുന്ന മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം രാവിലെ പത്തുമണിക്ക് നടക്കും. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം’- ഉത്തരവില്‍ പറയുന്നു.
.
