കൂരോപ്പട ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. മത്തായിയുടെ സംസ്കാരം ഇന്ന്

ളാക്കാട്ടൂര്‍ : കഴിഞ്ഞ ദിവസം അന്തരിച്ച കൂരോപ്പട ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. മത്തായി (തങ്കച്ചന്‍, 80) യുടെ സംസ്കാരം ഇന്ന് (ഞായര്‍) നടക്കും.

ഉച്ചയ്ക്ക് രണ്ടിന് സംസ്കാര ശുശ്രൂഷകൾ  വീട്ടില്‍ ആരംഭിച്ച് മൂന്നിനു മെത്രാഞ്ചേരി കഴുന്നുവലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലാണ് സംസ്കാരം നടക്കുക. 

ഭാര്യ പരേതയായ മറിയാമ്മ ഒറവയ്ക്കല്‍ കുടുംബാംഗം. മക്കള്‍: റെയ്ച്ചല്‍ (പ്രീത, കാരിത്താസ് ആശുപത്രി), ഷാജി മാത്യു (ഷാര്‍ജ), ഷാലു  മാത്യു (ബ്യൂറോ ചീഫ്, മംഗളം,കോട്ടയം). മരുമക്കള്‍: ഫിലിപ്പോസ്, കുളത്തിങ്കല്‍,കൂരോപ്പട,  ജിനു ഐസക് തേരടിയില്‍,മല്ലപ്പള്ളി(ഷാര്‍ജ), സ്മിത കെ. തോമസ് (ടീച്ചര്‍, എം.ഡി. സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,കോട്ടയം. പിറവം ഏഴക്കരനാട് വേമ്പനാട്ട്കല്ലിക്കുഴിയില്‍).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!