ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ ‘അഗ്നി 4’ വിജയകരമായി പരീക്ഷിച്ചു

ചാന്ദിപ്പൂർ : ഇന്ത്യയുടെ ഇടത്തരം പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ‘അഗ്നി 4’ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചാന്ദിപ്പൂരിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് 2026 ഓഗസ്റ്റ് 6 നാണ് പരീക്ഷണം നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

സ്ട്രാറ്റജിക് ഫോഴ്സസ് കമാൻഡിന്റെ മേൽനോട്ടത്തിലായിരുന്നു ‘അഗ്നി 4’ വിക്ഷേപണം. മിസൈലിന്റെ എല്ലാ സാങ്കേതിക – പ്രവർത്തന മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടുള്ള വിക്ഷേപണം സമ്പൂർണ്ണ വിജയമായിരുന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!