വിജയന് ഇനി യാത്ര ചെയ്യാം;
മുച്ചക്രവാഹനം നല്കി ബിജെപി



കോട്ടയം: ഒരു വര്‍ഷം മുമ്പ് ഉണ്ടായ വാഹനാപകടത്തില്‍ ഒരു കാല്‍ നഷ്ടപ്പെട്ട് ജീവിതം മുമ്പോട്ട് കൊണ്ടുപോകാനാവാതെ ബുദ്ധിമുട്ടിയ വാകത്താനം, പന്ത്രണ്ടാം കുഴി, താനാകുളത്തില്‍ വിജയന്‍ ടി.എസിന് തുണയായി ബിജെപി.

ഗൃഹസമ്പര്‍ക്കത്തിനിടെ വിജയന്റെ ബുദ്ധിമുട്ട് നേരില്‍ക്കണ്ട് മനസ്സിലാക്കിയ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സഹായം എത്തിക്കുമെന്ന് ഉറപ്പ് നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വാങ്ങിയ മുച്ചക്രവാഹനം ഭാരവാഹികളുടെ നേതൃത്വത്തില്‍ വിജയന് കൈമാറി.

ജില്ലാ ജനറല്‍ സെക്രട്ടറി എസ്. രതീഷ്, സെക്രട്ടറിമാരായ ലാല്‍കൃഷ്ണ, സോബിന്‍ലാല്‍, ജയപ്രകാശ് വാകത്താനം, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ്ശ്രീജിത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബിജു ജേക്കബ്, അഡ്വ. സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയന്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!