പ്രൊ. സി. ആർ. ഓമനക്കുട്ടൻ പുരസ്കാരം നടൻ വിജയരാഘവന്

കോട്ടയം: അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി. ആർ. ഓമനക്കുട്ടൻ്റെ പേരിൽ രൂപീകരിച്ച ഫൗണ്ടേഷൻ്റെ പ്രഥമ അവാർഡ് നടൻ വിജയരാഘവന്.

25000 രൂപയും ശിൽപ്പവും അടങ്ങുന്ന അവാർഡ് ഈ മാസം 26 ന് വൈകിട്ട് 4 ന് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ഫൗണ്ടേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്യും.

എം.ജി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ ബാബു സെബാസ്റ്റ്യൻ, കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡൻ്റ് എബ്രഹാം ഇട്ടിച്ചെറിയ ദർശനസാംസ്കാരികകേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ട്, ഫൗണ്ടേഷൻ ചെയർമാൻ വി. ജയകുമാർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അരനൂറ്റാണ്ട്നാടക സിനിമാ രംഗത്തെ സമഗ്രസംഭാവനകണക്കിലെടുത്ത് വിജയരാഘവനെ അവാർഡിന് തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!