എറണാകുളം : എൻഡിഎ സഖ്യത്തിൽ ഘടകകക്ഷിയായി നാഷണൽ പ്രോഗ്രസീവ് പാർട്ടി. കൊച്ചി കലൂർ റിന്യൂവൽ സെന്ററിൽ നടന്ന നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ നേതൃത്വ സമ്മേളനത്തിലാണ് ബിജെപി നായിക്കുന്ന എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചത്.
നാഷണൽ പ്രോഗ്രസീവ് പാർട്ടി ചെയർമാനായ വി വി അഗസ്റ്റിൻ ആണ് എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മാറാനുള്ള പാർട്ടി തീരുമാനം പ്രഖ്യാപിച്ചത്. പാർട്ടിയുടെ 14 ജില്ലാ കമ്മിറ്റികളിലും ചർച്ച നടത്തിയ ശേഷമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും വി വി അഗസ്റ്റിൻ വ്യക്തമാക്കി.
നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോയ് എബ്രഹാം ആണ് നയപ്രഖ്യാപനം വിശദീകരിച്ചത്. ഹൈന്ദവ-ക്രൈസ്തവ ഐക്യം അനിവാര്യമായ സാഹചര്യമാണ് ഇപ്പോൾ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.