നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി പുറത്തെത്തിയതിന് പിന്നാലെ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതിയുടെ പ്രതികരണം.
“പരമാവധി കുറഞ്ഞ ശിക്ഷ, കുറ്റവാളികൾക്ക് പരമാവധി പരിഗണന. ഞങ്ങൾ സ്ത്രീകൾക്ക് ഇവിടെ ഇടമില്ല. ശരി, മനസിലായിരിക്കുന്നു”, പാർവതി കുറിച്ചു. ശിക്ഷാവിധി സംബന്ധിച്ച മാധ്യമ വാർത്തകൾ പങ്കുവച്ചുകൊണ്ട് അതിനുള്ള പ്രതികരണങ്ങളും പാർവതി ഇൻസ്റ്റ യിൽ പറയുന്നു.
