കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 70.91 % പോളിംഗ്. ഇത് മുൻ തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ കുറവാണ്. അന്തിമ കണക്ക് വന്നിട്ടില്ല, അതിനാൽ മാറ്റമുണ്ടാകും.
വോട്ട് ചെയ്തവർ– 11,63,803 (ആകെ വോട്ടർമാർ 16,41,176 )
സ്ത്രീകൾ- 589243 (68.81%; ആകെ: 856321 )
പുരുഷന്മാർ-574556 (73.21%; 784842)*
ട്രാൻസ്‌ജെൻഡേഴ്‌സ്- 4 (30.77% ; ആകെ :13)
കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ 70.91 % പോളിംഗ്. ജില്ലയിൽ ആകെയുള്ള 16,41,176 വോട്ടർമാരിൽ 11,63,803 പേരും വോട്ട് രേഖപ്പെടുത്തി. ഇവരിൽ 589243 പേർ സ്ത്രീകളും 574556 പേർ പുരുഷന്മാരും നാലുപേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.
രാവിലെ മുതൽ തന്നെ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ച് ഒരുമണിക്കൂറിനുള്ളിൽ 7.55% പേർ വോട്ട് രേഖപ്പെടുത്തി. ഉച്ചയ്ക്കു രണ്ടുമണിയോടെ 50 ശതമാനം കടന്നു. പോളിംഗ് സമയം അവസാനിച്ച ആറുമണിക്ക് 70 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. ആറുമണിക്ക് വരി നിന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ ടോക്കൺ നൽകി.
നഗരസഭകളിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്- 85.71%; കുറവ് ചങ്ങനാശേരിയിലും- 68.08%. ബ്‌ളോക്ക് അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് വൈക്കത്താണ്; 79.02%, ഏറ്റവും കുറവ് മാടപ്പള്ളിയിലും 67.08.%
നഗരസഭകളും ബ്‌ളോക്ക് പഞ്ചായത്തുകളും അടിസ്ഥാനമാക്കിയ പോളിംഗ് ശതമാനം.
നഗരസഭകൾ
ചങ്ങനാശേരി: 68.08%
കോട്ടയം: 68.25%
വൈക്കം: 74.34%
പാലാ :68.83%
ഏറ്റുമാനൂർ: 69.71%
ഈരാറ്റുപേട്ട: 85.71%
ബ്ലോക്ക് പഞ്ചായത്തുകൾ
ഏറ്റുമാനൂർ: 72.57%
ഉഴവൂർ: 67.58%
ളാലം: 69.85%
ഈരാറ്റുപേട്ട: 72.76%
പാമ്പാടി: 71.78%
മാടപ്പള്ളി: 67.08 %
വാഴൂർ: 71.23%
കാഞ്ഞിരപ്പള്ളി: 70.68%
പള്ളം: 69.47%
വൈക്കം: 79.02%
കടുത്തുരുത്തി: 71.16%
(അന്തിമകണക്കിൽ മാറ്റമുണ്ടാകാം)
തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ 70.91 % പോളിംഗ്; മുൻ തദ്ദേശ തെരഞ്ഞെടുപ്പിലേക്കാൾ കുറവാണ്
