ചക്ക തലയില്‍ വീണ് വയോധികന് ദാരുണാന്ത്യം, സംഭവം ഇടുക്കിയിൽ

ഇടുക്കി : എട്ടാംമൈലില്‍ ചക്ക തലയില്‍ വീണ് ഒരാൾ മരിച്ചു. കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ ദാമോദരനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!