അപൂർവമായി മാത്രം കാണുന്ന വെളുത്ത കാക്കയെ കോട്ടയം വെമ്പള്ളിയിൽ കണ്ടെത്തി

ഏറ്റുമാനൂർ : കടപ്പൂര് വെമ്പള്ളിയിൽ അപൂർവമായി മാത്രം കാണുന്ന വെളുത്ത കാക്കയെ കണ്ടെത്തി. വെമ്പള്ളി കാഞ്ഞിരത്തുമൂലയിൽ ബിജുവിനാണ് വെളുത്ത കാക്കയെ ലഭിച്ചത്. ജനിതക പരിവർത്തനം മൂലം നിറം മാറ്റം സംഭവിച്ച  വെളുത്ത കാക്കയെ കാണുവാൻ നിരവധി ആളുകളാണ് എത്തുന്നത്.

വെമ്പള്ളി കവലയിൽ നിന്നുമാണ് ബിജുവിന് വെളുത്ത കാക്കയെ കിട്ടിയത്.  കാക്കകൾ കൊത്തി ചിറകിന് പരിക്കേറ്റ നിലയിലായിരുന്നു വെളുത്ത കാക്ക. കാക്കയെ വീട്ടിലെത്തിച്ചു വേണ്ട പരിചരണം നൽകി സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ് ബിജു.

കാക്കയുമിയി ബിജു

ചിറകിന് പരിക്കേറ്റതിനാൽ കാക്കയ്ക്ക് പറന്നു പോകാൻ കഴിയുന്നില്ല.
മൃഗസ്നേഹിയായ ബിജു ഇതിനു മുൻപും പൂച്ച,നായ ഉൾപ്പെടെയുള്ളവയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണം കിട്ടാതെ വലയുന്ന മൃഗങ്ങൾക്ക്  ബിജു ഭക്ഷണം എത്തിച്ചു നൽകുന്നുമുണ്ട്. കറുത്ത കളറിലുള്ള  കാക്കകളെയാണ് കൂടുതലും  നാം കാണുന്നത്. എന്നാൽ വെള്ള കാക്കയെ  കാണുന്നത് അത്ഭുതകര മായാണ്. ബിജുവിന് കിട്ടിയ അപൂർവ വെള്ള കാക്കയെ ആരെങ്കിലും ഏറ്റെടുക്കണമെന്നാണ്  ബിജുവിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!