പാലാ : പാലാ – കൊടുങ്ങൂർ റൂട്ടിൽ മന്ദിരം കവലയ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് പള്ളിക്കത്തോട് സ്വദേശികളായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. ഇരുവരും ബൈക്കിൽ യാത്ര ചെയ്തവരാണ്.
പരിക്കുപറ്റിയ പള്ളിക്കത്തോട് സ്വദേശികളായ സോബിൻ (22 ) അഭിനന്ദ് ( 22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി7.30 യോടെയാണ് അപകടം സംഭവിച്ചത്.
