ന്യൂഡൽഹി : കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരികെയെത്തി. കഴിഞ്ഞ വർഷം നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണു ഷെട്ടാർ ബിജെപി വിട്ടു കോൺഗ്രസിൽ ചേർന്നത്.
ഡൽഹിയിൽ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടേയും ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജേന്ദ്രയുടേയും സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശം.
2023 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിന് പിന്നാലെയായിരുന്നു ഷെട്ടാർ കോൺഗ്രസിലെത്തിയത്. തുടര്‍ന്നു കോണ്‍ഗ്രസ് ടിക്കറ്റില്‍ ഡഹുബ്ബള്ളി-ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും കനത്ത പരാജയപ്പെട്ടു. ഏറ്റുവാങ്ങുകയായിരുന്നു. നിലവിൽ കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ അംഗമാണ് ഷെട്ടാർ.
കർണാടക മുൻമുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിൽ തിരിച്ചെത്തി
