ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ട് ഒരു മരണം, നാൽപ്പതിലധികം പേർക്ക് പരിക്ക്

കാസർകോട് : ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു. മാലോം കാറ്റംകവല മറ്റപ്പള്ളി വളവിൽ വച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മൈസൂർ ചിഞ്ചിലക്കട്ടെ സ്വദേശി ഹരീഷ് (36) ആണ് മരിച്ചത്. 45 പേർക്ക് പരിക്കേറ്റാണ് വിവരം. അപകടത്തിൽപ്പെട്ട എല്ലാവരും മൈസൂർ ചിഞ്ചിലക്കട്ടെ ഗ്രാമത്തിൽ നിന്നുള്ളവരാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!