‘മെൻ്റലി, ഫിസിക്കലി ഞാൻ ഇത്രേം തകർന്ന് തരിപ്പണമായി.. പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ’.. ദുരനുഭവം പങ്കുവെച്ച് യുവതി…

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ ഞെട്ടിക്കുന്ന ശബ്ദ രേഖ പുറത്ത്. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി അനുഭവിച്ച ശാരീരികവും മാനസികവുമായ ദുരനുഭവത്തെക്കുറിച്ചാണ് ശബ്ദ രേഖയില്‍ വ്യക്തമാക്കുന്നത്. ഗര്‍ഭഛിദ്രത്തിന് ആരാണ് മരുന്ന് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ മരുന്ന് തന്നതെന്നും ചോദിച്ച് ഡോക്ടര്‍ തന്നെ വഴക്ക് പറഞ്ഞു എന്നടക്കം യുവതി പറയുന്നത് പുറത്ത് വന്ന ശബ്ദ രേഖയിലുണ്ട്.

‘ഇത് നടന്നിട്ട് എത്ര ദിവസമായി. ഇത്രേം ദിവസമായിട്ട് എനിക്ക് ഒന്ന് റിക്കവര്‍ ആവാന്‍ പറ്റുന്നുണ്ടെന്ന് നിനക്ക് തോന്നുന്നുണ്ടോ? മെന്റലി, ഫിസിക്കലി ഞാന്‍ ഇത്രേം തകര്‍ന്ന് തരിപ്പണമായി. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ? ഒട്ടും ഓകെ അല്ല ഞാന്‍.. ഇമോഷണല്‍ സപ്പോര്‍ട്ട് തരേണ്ട ആള്‍ക്കാര്‍ പോലും ഇല്ല എനിക്ക് അപ്പുറത്ത്.’ ശബ്ദ രേഖയില്‍ കരഞ്ഞുകൊണ്ടുള്ള യുവതിയുടെ വാക്കുകള്‍ കേള്‍ക്കാം.

‘എൻ്റെ അവകാശമാണ് നിഷേധിച്ചത്. പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ. പൊളിറ്റിക്കൽ ഫ്യൂച്ചർ, ഞാൻ എന്ത് നശിപ്പിക്കുമെന്നാണ്. അല്ലെങ്കിൽ കുഞ്ഞിനെ കൊണ്ടത് നശിപ്പിക്കും. ഞാൻ, ഞാൻ എങ്ങനെ ചെയ്യോ? പൊയ്ക്കോളാം എന്നല്ലേ ഞാൻ പറഞ്ഞേ. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കിൽ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു’ എന്നാണ് ശബ്ദരേഖയിൽ യുവതി പറയുന്നത്.

നിലമ്പൂർ തിരഞ്ഞെടുപ്പിൻ്റെ സമയത്താണ് ഗർഭഛിദ്രത്തിനായി മരുന്ന് കഴിച്ചതെന്നും യുവതി ശബ്ദരേഖയിൽ പറയുന്നുണ്ട്. ‘ഇത് നടന്നിട്ട് എത്ര നാളായെടി. അന്ന് നിലമ്പൂർ ഇലക്ഷൻ്റെ സമയത്ത്, എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ബാംഗ്ലൂരിൽ നിന്ന് നിലമ്പൂരിലേക്ക് വരുന്ന ദിവസം, പുള്ളി നിലമ്പൂരിൽ എത്തിയതിൻ്റെ അന്ന് രാവിലെയാണ് ഞാൻ ആദ്യത്തെ മരുന്ന് കഴിക്കുന്നേ. അതും വീഡിയോ കോൾ ഒക്കെ ചെയ്തിട്ട് കഴിച്ചു. കഴിച്ചു കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞിട്ടാണ്, ഓർമ്മയുണ്ടോ, എന്തൊക്കെയോ…എനിക്ക് പറയാൻ പോലും പറ്റുന്നില്ല. Bleeding, Bleeding, Bleeding…’ ഇങ്ങനെയാണ് യുവതി തൻ്റെ ദുരനുഭവം വിവരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!